Saturday 30 June 2018

ഒരു ബൊമ്മൈ സൊല്ലിയ കഥൈ


“അമ്മാ അമ്മാ നമ്മ എതുക്ക്‌ ഇന്ത റോട്ടിലെ പടുക്കറോം  നമുക്ക് വീടില്ലയാ”? 
“ഇല്ല നമ്മ ഇങ്കയെ പടുക്കലാം  ഇതും പെരിയ ഇടംതാനാ”  
“എതുക്ക്‌ അമ്മാ എല്ലാരും നമ്മള പാത്തു കേളി സൈതിട്ടു പോറാങ്കാ”?   
“അവങ്ക കേളി സെയ്യട്ടും നീ അത പാക്കാത. അപ്പ വന്ത യാരും നമ്മള പാക്ക മാട്ടാങ്ക”
അമ്മ മകളുടെ സ്ഥാനം തെറ്റിയ കീറിയ ഉടുപ്പ് നേരെയിട്ട് പറഞ്ഞു..

“അമ്മാ അമ്മാ പസിക്കിത് അപ്പ എപ്പവരുവാ”?
“വരുവാ വരുവാ മോള് ഭയപ്പെടവേണ്ട”
അച്ഛന്‍ വന്നു ചില്ലറ തുട്ടുകള്‍ കൂട്ടിവെച്ച് കണക്കുകൂട്ടി തുടങ്ങി, മദ്യത്തിന്‍റെ രൂക്ഷഗന്ധം പരക്കുന്ന ചിരിയോടെ മോളെ കെട്ടിപിടിച്ചു.
അവള്‍ചമ്രം പടിഞ്ഞിരുന്ന് പാടി തുടങ്ങി തിരിയാത്ത ഭാഷയില്‍ ഏതോ അവ്യക്തമായ പാട്ട്. 
“അപ്പ വന്തിട്ടാങ്ക അപ്പ വന്തിട്ടാങ്ക സാപ്പാട് കൊണ്ട് അപ്പ വന്തിട്ടാങ്ക”  
“വാ അമ്മാ പസിക്കിത്”

ഇരുട്ടിന്‍റെ മയക്കം കൂടിതുടങ്ങി.
നാളെ ഏതു വഴിക്ക് പോകും എന്ന ചിന്തയില്‍ അമ്മയും ലഹരിയാല്‍ അച്ഛനും ഉറങ്ങി. 
അവള്‍ പാടിക്കൊണ്ടേയിരുന്നു ഏതോ പാട്ട്.

ഒരു ഞരക്കം കേട്ടുവോ? ഇല്ല. കേട്ടു കാണും പക്ഷെ ആരും ശ്രദ്ധിച്ചില്ല. അവളുടെ കുഞ്ഞുകാലിനിടയിലൂടെ കാമം ശമിപ്പിച്ചതാണെന്ന്‍ ആരും തിരിച്ചറിഞ്ഞില്ല..

അവളുടെ പാവ മാത്രം ചിരിക്കുന്നുണ്ടായിരുന്നു എല്ലാവരും കരയുമ്പോള്‍.

“അമ്മാ അമ്മാ ഒരു കഥ സൊല്ലുമാ”

“സൊള്‍റെന്‍ സൊള്‍റെന്‍  നീങ്ക തൂങ്കുംപോത് ഉങ്ക ബൊമ്മൈ  സിരിച്ച കഥ സൊള്‍റെന്‍”.