Tuesday, 8 October 2013

എന്‍റെ തിരിച്ചറിവ്

ഞാന്‍ അലയുകയാണ്. 
എന്നില്‍ നിന്ന് നഷ്ടപ്പെട്ട എന്തിനോ വേണ്ടി.
ഈ അലച്ചിലില്‍ പുതിയ ചിന്തകള്‍ പുതിയ ബന്ധനങ്ങള്‍
പുതിയ മനുഷ്യര്‍ എല്ലാം എന്നില്‍ വന്നു ചേരുന്നു.
അതോടൊപ്പം ഇവരുടെ സന്തോഷങ്ങള്‍ ദുഖങ്ങള്‍ എല്ലാം എന്‍റെ
മനസ്സിനെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.
മരുഭൂമിയില്‍ വീശുന്ന കാറ്റ് പോലെ വിളറി വെളുത്ത എന്‍റെ
ശരീരവും മനസ്സും കരയുന്നു എന്തിനോ വേണ്ടി.
“ഹേ” കൃഷ്ണാ എന്തിനാണ് നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്.
അങ്ങകലെ കേട്ട ഒരു താരാട്ട് അതിന്‍റെ ഉറവിടം തേടി ഞാന്‍ നടന്നു.
അപരിചിതമായ വഴികള്‍ എല്ലാം എനിക്കു പരിചിതമായ് അനുഭവപ്പെട്ടു.
അതേ ആ താരാട്ട് എന്‍റെ മനസ്സില്‍നിന്നു തന്നെയായിരുന്നു 
ആ തിരിച്ചറിവില്‍

ഒരു വിങ്ങലോടെ ഞാനെന്‍റെ മാറില്‍ തന്നെ ചാഞ്ഞു.... 

No comments:

Post a Comment